Connect with us

Kerala

കന്യാസ്ത്രീ പീഡിക്കപ്പെട്ടുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Published

|

Last Updated

പാലാ: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പീഡനത്തിനിരയായെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ 13 തവണ ഇവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിഷപ്പിന്റെ വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണം. ബിഷപ് സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു.

ഭീഷണി കാരണമാണു കന്യാസ്ത്രീ സംഭവം പുറത്തുപറയാതിരുന്നത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നല്‍കാന്‍ കന്യാസ്ത്രീ തയാറായത്. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്കു വിധേയമാക്കണമെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest