Connect with us

Kerala

പുതിയ നേത്യത്വത്തെക്കുറിച്ച് രാഹുലിന് നല്ല പ്രതീക്ഷയെന്ന് ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ നേത്യനിരയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയാണുള്ളതെന്ന് എകെ ആന്റണി. പുതിയ കെപിസിസി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. വളരെയേറെ പണിപ്പെട്ടാലെ പുതിയ നേത്യത്വത്തിന് വിജയിക്കാനാകു.താഴെത്തട്ടില്‍ കോണ്‍ഗ്രസിന് ദൗര്‍ബല്യമുണ്ട്. കോണ്‍ഗ്രസിന് ഒരേ സ്വരത്തില്‍ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേത്യത്വം വേണമെന്നും ആന്റണി പറഞ്ഞു. പാര്‍ട്ടിയില്‍നിന്നും അകന്ന് പോയവരെ തിരികെയെത്തിക്കണം. ചപരമ്പരാഗത വോട്ട് ചോര്‍ന്നതാണ് ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമെന്നും പുതിയ നേത്യത്വത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Latest