Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതിയിലേക്ക് കൊണ്ടുപോയി

Published

|

Last Updated

കോട്ടയം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് ക്ലബ്ബില്‍നിന്നും പാല മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് ഒരുമണിയോടെ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. വലിയ പോലീസ് സുരക്ഷയോടെയാണ് ബിഷപ്പിനേയുമായി പോലീസ് കോടതിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

പോലീസ് ക്ലബ്ലില്‍നിന്നും ബിഷപ്പിനേയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്ക് വന്നപ്പോള്‍ പുറത്ത് കാത്ത് നിന്ന ജനക്കൂട്ടം കൂവി വിളിക്കുകയായിരുന്നു. പ്രധാന പാത ഒഴിവാക്കിയാണ് ബിഷപ്പുമായുള്ള വാഹനം കടന്നു പോകുന്നത്. പല കവലകളിലും ജനക്കൂട്ടം കൂവി വിളികളോടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധന നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. അല്‍പ സമയത്തിനകം ബിഷപ്പുമായുള്ള വാഹനം കോടതിയിലെത്തും.

---- facebook comment plugin here -----

Latest