Connect with us

Kerala

ബിഷപ്പിന്റെ അറസ്റ്റ്: സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാട്; കോടിയേരി ചൂണ്ടിക്കാട്ടിയത് ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യം: മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: എല്ലാ തെളിവുകളും ലഭിച്ചതിന് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി ഇപി ജയരാജന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇരക്കൊപ്പമാണ് . വേട്ടക്കാരനൊപ്പമല്ല. വേട്ടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതൊരു സാഹചര്യവും ദുരുപയോഗപ്പെടാനുള്ള സാഹചര്യമുണ്ടെന്നാണ് അദ്ദേഹം ദേശാഭിമാനിയിലെ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതെന്നും ജയരാജന്‍ പറഞ്ഞു.