Connect with us

International

അമേരിക്കയില്‍ ഡേ കെയര്‍ ജീവനക്കാരി മൂന്ന് നവജാത ശിശുക്കളെയടക്കം അഞ്ച് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഡേ കെയര്‍ സെന്ററിലെ ജീവനക്കാരി ജനിച്ച് ദിവസങ്ങള്‍മാത്രം പ്രായമുള്ള മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനു ശേഷം ജീവനക്കാരിയ സ്വന്തം കൈത്തണ്ടയിലും കുത്തി മുറിവേല്‍പ്പിച്ചു. കുട്ടികളുടെ നില ഗുരുതരമാണ്. 11 ദിവസം,22 ദിവസം, 33 ദിവസം എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.

കുത്തേറ്റ കുട്ടികളില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്. ഈ കുട്ടികളിലൊരാളുടെ പിതാവിനേയു മറ്റൊരു സ്ത്രീയേയും ജീവനക്കാരി കുത്തിപ്പരുക്കേല്‍പ്പിച്ചിട്ടൂണ്ട്. അക്രമം നടക്കുമ്പോള്‍ ഒമ്പത് കുട്ടികളും രക്ഷിതാക്കളും ഡേ കെയറിലുണ്ടായിരുന്നു. ജീവനക്കാരിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.