Connect with us

Kerala

ഇഎസ്‌ഐ ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ജീവനക്കാരന്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ രാധേയെ(40) ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ആശുപത്രി പരിസരത്തുനിന്നും പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയ പ്രതി മറ്റൊരിടത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പിന്നീട് പ്രതി പിടിയിലവായത്.

---- facebook comment plugin here -----

Latest