Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലെത്തിച്ചു;  കൂവിവിളികളോടെ ജനക്കൂട്ടം

Published

|

Last Updated

കോട്ടയം: നെഞ്ച് വേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകവെ അദ്ദേഹത്തെ കൂവി വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ എതിരേറ്റത്. ബിഷപ്പിന് വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് ആശുപത്രിയില്‍നിന്നും പുറത്തേക്ക് കൊണ്ടുപോയത്.

ബിഷപ്പിനെ കാണാന്‍ വലിയൊരു ജനക്കൂട്ടം ആശുപത്രിക്ക് മുന്നിലുണ്ടായിരുന്നു. ഇദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം കൂവിവിളിക്കുകയായിരുന്നു. എന്നാല്‍ പോലീസ് സുരക്ഷയില്‍ പെട്ടന്നുതന്നെ ബിഷപ്പിനെ പോലീസ് ക്ലബ്ബിലേക്കെത്തിക്കുകയായിരുന്നു. ബിഷപ്പിനെ ഹാജരാക്കുന്ന പാല മജിസ്‌ട്രേറ്റ് കോടതി പരിസരത്തും പോലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

Latest