Connect with us

Kerala

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ വാണിജ്യ സമുച്ചയം ഉടന്‍ ടെന്‍ഡര്‍ ചെയ്യും

Published

|

Last Updated

കോഴിക്കോട്:നിയമക്കുരുക്കഴിഞ്ഞതോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ വാണിജ്യ സമുച്ചയം വാടകക്ക് നല്‍കാനായി ഉടന്‍ ടെന്‍ഡര്‍ ചെയ്യും.65 കോടി രൂപ ചിലവില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. 2015ല്‍ നിര്‍മാണം പൂര്‍ത്തിയായ 14 നില കെട്ടിടത്തില്‍നിന്നും ഇതുവരെ വരുമാനമൊന്നും ലഭിച്ചിരുന്നില്ല.

2016ല്‍ 30 വര്‍ഷത്തേക്ക് കെട്ടിടം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയെങ്കിലും കെട്ടിട നമ്പറും അഗ്നിശമന സേന സര്‍ട്ടഫിക്കറ്റും ലഭിക്കാന്‍ വൈകിയതിനാല്‍ കരാര്‍ അസാധുവായി. ഇതേത്തുടര്‍ന്ന് കരാറുകാര്‍ കോടതിയെ സമീപിച്ചു.മറ്റൊരു കമ്പനിയും കോടതിയെ സമീപിച്ചതോടെ കരാര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു. ഇപ്പോള്‍ കെട്ടിട നമ്പറും അഗ്നിശമന സേന വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റും കിട്ടിയതോടെയാണ് ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കമായത്.