Connect with us

National

റഫാല്‍ ഇടപാട്: റിലയന്‍സിനെ ശിപാര്‍ശ ചെയ്തത് ഇന്ത്യയെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ; നിഷേധിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ശിപാര്‍ശ ചെയ്തത് ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അംബാനി ഗ്രൂപ്പിനെ പങ്കാളിയാക്കിയതില്‍ ഫ്രാന്‍സിന് ഒരു പങ്കുമില്ലെന്ന് ഒലോന്ദ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ശിപാര്‍ശ ചെയ്ത പങ്കാളിയെ സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും ഒലോന്ദിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട ഏവിയേഷനാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമുള്ള വാദമാണ് ഇന്ത്യ ആവര്‍ത്തിച്ചത്.

2015 ഏപ്രിലില്‍ പാരീസില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നത്. പുതിയ വെളിപ്പെടുത്തലോടെ മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും ജവാന്‍മാരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

Latest