Connect with us

Kerala

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു

Published

|

Last Updated

പെര്‍ത്ത്: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടം.

ടോമി സഞ്ചരിച്ച പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് മുതുകിന് പരുക്കേറ്റതായി അഭിലാഷ് ടോമിയുടെ സന്ദേശ ലഭിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. താന്‍ സുരക്ഷിതനാണെന്നും പിന്നീട് സന്ദേശം ലഭിച്ചു. ടോമിയെ കണ്ടെത്തുന്നതിനായി രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ടോമിയുടെ സമീപമെത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വിവരം.

അതിശക്തമായ കാറ്റാണ് വഞ്ചി അപകടത്തില്‍പെടാം കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍്. മറ്റു രണ്ടു വിദേശ നാവികരുടെ പായ് വഞ്ചികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം തുടങ്ങിയത്. 18 നാവികര്‍ പ്രയാണത്തില്‍ പങ്കെടുക്കുന്നുണ്ട്.

Latest