Connect with us

Kerala

പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു

Published

|

Last Updated

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയെ ഉടൻ ആശുപത്രിയിൽ നിന്ന് മാറ്റും.  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ജാർജ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോകും. തുടർന്ന് പാലാ കോടതിയിൽ ഹാജരാക്കും.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നതിനിടെ ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി 10.15ഓടെയാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

വൈക്കം ഡിെൈവഎസ്പി കെ സുഭാഷിന്റെ വാഹനത്തിലാണ് ഫ്രാങ്കോയെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് വാഹനത്തില്‍ നിന്ന് നടന്നാണ് ബിഷപ്പ് ആശുപത്രിയിലേക്ക് പോയത്.

---- facebook comment plugin here -----

Latest