Ongoing News
ബൗളര്‍മാര്‍ നിറഞ്ഞാടി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 174
ദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 41.1 ഓവറില്‍ 173ന് എല്ലാവരും പുറത്തായി. ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ഭുവനേശ്വര്‍ കുമാറും ബുംറയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. 42 റണ്‍സെടുത്ത മെഹ്ദി ഹസന് മിറാസാണ് ബംഗ്ലാദേശ് ടോപ് സ്കോറര്‍. മുഷറഫി മൊര്‍ത്താസ 26, മുഹമ്മദുല്ല 25, മുസ്തിഖുര് റഹീം 21 റണ്‍സെടുത്തു.
---- facebook comment plugin here -----