Connect with us

Ongoing News

ചൈന ഓപണ്‍: പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

Published

|

Last Updated

ബെയ്ജിംഗ്: ചൈന ഓപണ്‍ ബാഡ്മിന്റണ്‍ വനിതാവിഭാഗം സിംഗില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ചൈനയുടെ ചെന്‍ യുഫെയിനോടായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 11-21, 21-11, 15-21.

ആദ്യ ഗെയിമില്‍ 21-11ന് ചെന്‍ യുവെയി വിജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ സിന്ധു അതേ നാണയത്തില്‍ തിരിച്ചടിച്ചു. എന്നാല്‍, മൂന്നാം ഗെയിമില്‍ പിടിച്ചു നില്‍ക്കാന്‍ സിന്ധുവിന് കഴിഞ്ഞില്ല. 21-15ന് സിന്ധുവിനെ വീഴ്ത്തി യുഫെയി് സെമി ഫൈനലിലേക്ക് ചുവടുവെച്ചു.

നേരത്തെ, പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്‍ കൂടിയായ ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 21-9, 21-11.

Latest