Connect with us

Gulf

ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി

Published

|

Last Updated

ഷാര്‍ജ: ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസ് കോടതിയില്‍. 30 വയസുള്ള ശ്രീലങ്കന്‍ സ്വദേശി 23 വയസ്സുള്ള ഭാര്യയേയും കാമുകനെയും 2017 ഡിസംബറില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ആസിഡ് ആക്രമണത്തില്‍ യുവതി സംഭവ സ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കാമുകന്‍ ഏതാനും മാസത്തിനുശേഷമാണു മരിച്ചത്.

കൃത്യം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് കടക്കാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. യുവതിയും കാമുകനും ഒരുമിച്ചുള്ള സമയത്ത് എത്തിയാണ് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ തന്നെ ഇത്തരത്തില്‍ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. പിന്നീട് യുവതിയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുകയായിരുന്നുവത്രെ.

Latest