Connect with us

Gulf

5000 പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് സേനയിലെ 5,000 പേര്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്ഥാനക്കയറ്റം നല്‍കി.

4,910 ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പെടും. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന പോലീസിനെ അംഗീകരിച്ചതിന് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചു. അഞ്ചുപേര്‍ക്ക് മേജര്‍ ജനറല്‍ പദവി ലഭിച്ചിട്ടുണ്ട്. 13 ബ്രിഗേഡിയര്‍, 41 കേണല്‍ എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം.

Latest