Connect with us

National

തീവ്രവാദികളുടെ ഭീഷണി; കശ്മീരില്‍ ഏഴ് പോലീസുകാര്‍ രാജിവെച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെ ഏഴ് പോലീസുകാര്‍ ജോലിയില്‍നിന്നും രാജിവെച്ചു. തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് രാജിയെന്നറിയുന്നു.

പോലീസില്‍നിന്ന് രാജിവെക്കാത്തവര്‍ മരിക്കാന്‍ തയ്യാറെടുക്കണമെന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.ഭീഷണി വീഡിയോ പുറത്തുവന്ന്‌
ഇന്ന് പുലര്‍ച്ചയോടെ മൂന്ന് പോലീസുകാരെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ ഇവരെ പിന്നീട് വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴ് പോലീസുകാര്‍ ജോലി രാജിവെച്ചിരിക്കുന്നത്.

Latest