Connect with us

Kerala

ചെന്നൈയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപ്പിടിച്ചു

Published

|

Last Updated

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു. അമ്പതോളം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.

യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ അറൈവല്‍ പോയിന്റിന് സമീപത്തുവെച്ചാണ് ബസിന് തീപ്പിടിച്ചത്.ഉടന്‍ തീ അണച്ചതിനാല്‍ ആളപായമില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Latest