Connect with us

National

ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. നാല് പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെത്തിയ തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കപ്രാന്‍ ഗ്രാമത്തിന് സമീപം മൂന്ന് പോലീസുകാരുടെ മൃതദേഹങ്ങള്‍ വെടിയുണ്ടയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ പോലീസുകാരോട് രാജിവെക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക എന്ന കശ്മീരി ഭാഷയിലുള്ള ഭീഷണി വീഡോയോ പുറത്തിറക്കിയിരുന്നു. ദക്ഷിണ കശ്മീരില്‍ മൂന്ന് പോലീസുകാരേയും എട്ട് കുടുംബാംഗങ്ങളേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന ആഴ്ചകള്‍മാത്രമാകവെയാണ് വീണ്ടും തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടന്നിരിക്കുന്നത്.

Latest