Connect with us

Kerala

സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ സമരത്തിനൊപ്പം: മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണെന്ന് മന്ത്രി ഇപി ജയരാജന്‍. അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ടെന്നും തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കോടിയേരി ബാലക്യഷ്ണന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ പ്രസ്താവന നടത്തിയ കോടിയേരി ബാലക്യഷ്‌ന്് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.