Connect with us

Kerala

വീണാ ജോര്‍ജ് എംഎല്‍എുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുമായി യുവാവ് മുങ്ങി

Published

|

Last Updated

പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണീ ജോര്‍ജിന്റെ പേഴ്‌സണ്‍ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം യുവാവ് മുങ്ങി. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ആറ് ലക്ഷത്തോളം രൂപയുമായാണ് പത്തനംതിട്ട ആറാട്ട്പുഴ സ്വദേശിയായ ബിജോ മാത്യു മുങ്ങിയിരിക്കുന്നത്.

തിരുവല്ല സ്വദേശികളായ മൂന്ന് പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത 1.65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി ഡിവൈഎസ്പിക്ക് ലഭിച്ചിട്ടുണ്ട്. 3,45000 രൂപ ബിജോ മാത്യു തട്ടിയെടുത്തുവെന്ന് അടൂര്‍ സ്വദേശികളും അടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ളയാളില്‍നിന്നും ഒന്നരലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ട്. അതേ സമയം ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്‌സണല്‍ സ്റ്റാഫല്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.

Latest