Connect with us

International

അമേരിക്കയില്‍ യുവതി മൂന്ന് പേരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചു

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലാന്‍ഡില്‍ ഔഷധ സംഭരണശാലയില്‍ ജീവനക്കാരി മൂന്ന് പേരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. വെടിവെപ്പില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. താത്കാലിക ജീവനക്കാരിയായ സ്‌നോഷ്യ മൊസെലെ(26)യാണ് അക്രമം നടത്തിയത്.

കൈത്തോക്ക് ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്ത്രീ സ്വയം തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് സ്‌നോഷ്യ മരിച്ചത്. അക്രമത്തിന് ഇവരെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.