Connect with us

Kerala

കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു; മരിക്കുവരെ കോണ്‍ഗ്രസ് ആയിരിക്കും: കെ സുധാകരന്‍

Published

|

Last Updated

കൊച്ചി: കെപിസിസി ഭാരവാഹികള തിരഞ്ഞെടുത്തതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെ സുധാകരന്‍. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി താന്‍ കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. കരുത്തായും കൈത്താങ്ങായും യുവാക്കള്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നേതൃത്വം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തിന് ഗുണം ചെയ്യും. അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ നിരാശയില്ല. തനിക്ക് ഇനിയും അവസരമുണ്ട്. എന്റെ വ്യക്തിപരമായ താല്‍പര്യത്തേക്കാള്‍ പാര്‍ട്ടിയുടെ തീരുമാനമാണു പ്രധാനം. മരിക്കും വരെ കോണ്‍ഗ്രസ് ശ്വാസമായിരിക്കും എന്റേത്. പാര്‍ട്ടിയുടെ താത്പര്യം ഹനിക്കുന്ന ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. എഐസിസിയുടെ തീരുമാനത്തെ ശിരസ്സാ വഹിക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പുതിയ വെല്ലുവിളിയാണിത്. സിപിഎമ്മിനെതിരേയും ബിജെപിക്കെതിരേയും യുവമനസ്സുകളെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest