Connect with us

Kerala

പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുന:സംഘടന ആര്‍ക്ക് വേണ്ടി?; മുപ്പള്ളിക്കെതിരെ കോഴിക്കോട് പോസ്റ്റര്‍

Published

|

Last Updated

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുന:സംഘടന ആര്‍ക്ക് വേണ്ടിയാണെന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ഗ്രൂപ്പില്ല കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്നലെയാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റായും എഐ ഷാനവാസ്, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയും ഹൈക്കമാന്‍ഡ് നിയോഗിച്ചത്. കെ മുരളീധരന്‍ എഎല്‍എ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയര്‍മാനും ബെന്നി ബെഹ്‌നാന്‍ യുഡിഎഫ് കണ്‍വീനറുമാകും.