Connect with us

National

സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കരുത്: മാര്‍ഖണ്‌ഢേയ കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് അമിതസ്വാതന്ത്ര്യം അനുവദിക്കുന്നത് അപകടകരമാണെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ഖണ്‌ഢേയ കട്ജു. ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് കട്ജു സ്ത്രീകളുടെ അമിതസ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നത്. രണ്ട് പ്രസ്താവനകളും തമ്മിലുള്ള വൈരുദ്ധ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ബുര്‍ഖ ഫ്യൂഡല്‍ രീതിയാണെന്നും ഫ്രാന്‍സിലേത് പോലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. ബുര്‍ഖ ധരിക്കുന്നത് വലിയ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണം. ബുര്‍ഖ സ്ത്രീകളുടെ സ്വാതന്ത്ര്യം തടയുന്നുവെന്നും പറഞ്ഞ് തൊട്ടടുത്ത വരിയിലാണ് സ്ത്രീകളുടെ അമിത സ്വാതന്ത്ര്യം മോശമാണെന്ന് അഭിപ്രായപ്പെടുന്നത്.

Latest