Connect with us

International

നവാസ് ശരീഫിന്റെയും മകളുടെയും ശിക്ഷ റദ്ദാക്കി; ഇരുവരും ജയിൽ മോചിതർ

Published

|

Last Updated

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനും മകള്‍ക്കും വിധിച്ച തടവുശിക്ഷ ഇസ്ലാമാബാദ് കോടതി റദ്ദാക്കി. ഇതേതുടർന്ന്  ഇരുവരെയും ജയില്‍ മോചിതരാക്കി. റാവല്‍പിണ്ടിയിലെ അട്യാല ജയിലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

പനാമ രേഖകളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും ശിക്ഷ അനുഭവിക്കുന്നത്. പത്ത് വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. ലണ്ടനിലെ സമ്പന്ന മേഖലയില്‍ നാല് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ നവാസിന് പണത്തിന്റെ സ്രോതസ്സ് ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല.

 

Latest