Connect with us

Kerala

മലപ്പുറത്ത് സ്‌കൂട്ടര്‍ ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

എടവണ്ണ: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. സഹയാത്രികനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകന്‍ തേജസ് ഖാന്‍ എന്ന മുന്ന(24)യാണ് മരിച്ചത്.

പരുക്കേറ്റ എടവണ്ണ കുന്നുമ്മല്‍ സ്വദേശിയെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ കുണ്ടുതോട് പള്ളിപ്പടിയില്‍വെച്ചാണ് അപകടമുണ്ടായത്. മറിയമാണ് തേജസ് ഖാന്റെ മാതാവ്. ഭാര്യ : ശിബിലി. മകന്‍: തബ്ശീര്‍