Connect with us

Kerala

ബിഷപ്പിനെ ചോദ്യം ചെയ്യുക അഞ്ച് ക്യാമറകളുടെ മുന്നില്‍വെച്ച്

Published

|

Last Updated

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യുക ആധുനിക രീതിയില്‍ സജ്ജീകരിച്ച മുറിയില്‍വെച്ച്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇവിടെ അഞ്ച് ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖഭാവവും ശരീര ഭാഷയും നിരീക്ഷിക്കുന്നതിനാണിത്.

ഒരു മുറിയില്‍ ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുമ്പോള്‍ രണ്ടാമത്തെ മുറിയിലിരുന്ന് പോലീസ് സംഘം ക്യാമറകളിലൂടെ മൊഴി പരിശോധിക്കും. ബിഷപ്പിനെ ചോദ്യം ചെയ്യാനായി 500ഓളം ചോദ്യാവലികളാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ദിവസംകൊണ്ട് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

Latest