ഇനിയും എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ; വിഷമമൊന്നുമില്ല- മാണി

Posted on: September 18, 2018 1:06 pm | Last updated: September 18, 2018 at 5:11 pm

പാലാ: ബാര്‍ കോഴക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് തള്ളിയതിനെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെഎം മാണി. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെ. എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്ന് തവണ കേസ് അന്വേഷിച്ച് താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണ്. കുറ്റക്കാരനാണെന്നതിന് തെളിവുകളും കിട്ടിയില്ല.

കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമൊന്നുമില്ല. പുതിയ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്ത് വന്നാലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.