Connect with us

Kerala

വെള്ളമുണ്ടയില്‍ നവദമ്പതികളുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ നവദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. തൊട്ടില്‍പ്പാലം കലമാട്ടമ്മല്‍ കരുതോറമ്മല്‍ വിശ്വനാഥന്‍ (45) ആണ് അറസ്റ്റിലായത്. മോഷണത്തിന് വേണ്ടിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഫാത്വിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്.

ജൂലൈ അഞ്ചിനാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. വെള്ളമുണ്ട കണ്ടത്തുവയല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്വിമ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പ്രതി കൃത്യം നടത്തിയത്. തലക്കും കഴുത്തിനും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

Latest