Connect with us

National

ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. നവനിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുകയെന്നും സ്ഥാനാര്‍ഥിയാകുമെന്ന് ഇയാള്‍ സമ്മതിച്ചതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗ്രയില്‍ നിന്നാണ് ശംഭുലാല്‍ മത്സരിക്കുക എന്ന് നവനിര്‍മാണ്‍ സേന നേതാവായ അമിത് ജനി വ്യക്തമാക്കി.കൊലപാതക കുറ്റത്തിന് ഇപ്പോള്‍ ജോധ്പുര്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അവിടെ നിന്ന് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനിലെ രാജ്‌സമന്ദില്‍ വെച്ച് അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ ബിജെപിയുടെ രാംശങ്കര്‍ കത്തേരിയ ആണ് ആഗ്രയിലെ എംപി. ദളിത് സംവരണ സീറ്റാണിത്.

Latest