മര്‍കസ് സാദാത്ത് ഡേ സമ്മേളനം നാളെ

Posted on: September 18, 2018 9:24 am | Last updated: September 18, 2018 at 11:23 am

കോഴിക്കോട്: കേരളത്തിലെ വ്യത്യസ്ത സയ്യിദ് കുടുംബങ്ങളിലെ സാദാത്തുക്കളെ പങ്കെടുപ്പിച്ചു നടത്തുന്ന നാലാമത് സാദാത്ത് ഡേ സമ്മേളനം നാളെ ഉച്ചക്ക് ഒന്ന് മുതല്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസി. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തും. വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടു സെഷനുകളായാണ് സമ്മേളനം നടക്കുക.

ഒന്നാം സെഷനില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സാദാത്തുക്കള്‍ നടത്തിയ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ വെണ്ണക്കോടും ആധുനിക കാലത്തെ സാദാത്തീ മാതൃകകള്‍ എന്ന വിഷയത്തില്‍ അലി ബാഖവി ആറ്റുപുറവും സംസാരിക്കും. അസ്വറിനു ശേഷം ആരംഭിക്കുന്ന രണ്ടാം സെഷന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശം നല്‍കും. മുഹറം ദിന സന്ദശം ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നല്‍കും.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് കുറാ തങ്ങള്‍, സയ്യിദ് പി എസ് കെ തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് കെ സി കെ തങ്ങള്‍ കൊന്നാര്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കൊളശ്ശേരി, സയ്യിദ് കരേക്കാട്ട് തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ ജമലുല്ലൈലി, സയ്യിദ് അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, സയ്യിദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് കെകെഎസ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദന്മാര്‍ക്കുള്ള ആദരവും ചടങ്ങില്‍ നടക്കും. മര്‍കസ് വിദ്യാര്‍ഥികളുടെ പ്രവാചക പ്രകീര്‍ത്തനവും വിവിധ ഇടവേളകളില്‍ അരങ്ങേറും.

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം