Connect with us

National

പെരിയാറിന്റെ പ്രതിമക്ക് നേരെ കല്ലേറ്; ബി ജെ പി നേതാവ് അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ: തമിഴ് സാമുഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമക്ക് നേരെ ബി ജെ പി നേതാവ് കല്ലെറിഞ്ഞു. ഇന്നലെ അനുസ്മരണ പരിപാടി നടത്തുന്നതിനിടെയാണ് പ്രാദേശിക ബി ജെ പി നേതാവായ അഭിഭാഷകന്‍ പ്രതിമക്ക് നേരെ കല്ലെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഡി ജഗതീശന്‍ എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പെരിയാറിനെ അപമാനിക്കുന്നത് തമിഴ്‌നാടിനെ ആകെ അപമാനിക്കുന്നതിന് തുല്യമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.

Latest