Connect with us

Ongoing News

റഹ്മത്ത് ഷാ തിളങ്ങി; ലങ്കക്കെതിരെ അഫ്ഗാന് മികച്ച സ്‌കോര്‍

Published

|

Last Updated

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് 250 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത അന്‍പത് ഓവറില്‍ 249 റണ്‍സിന് എല്ലാവരും പുറത്തായി. റഹ്മത് ഷാ (72), ഇഹ്‌സാനുല്ല ജനത് (45), ഹസമത്തുല്ല ഷഹീദി (37), മുഹമ്മദ് ഷെഹ്‌സാദ് (34) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

മുഹമ്മദ് ഷെഹ്‌സാദും ഇഹ് സാനുല്ലയും ചേര്‍ന്ന് മികച്ച തുടക്കമാണ് അഫ്ഗാന് നല്‍കിയത്. പിന്നീട് റഹ്മത്ത് ഷായും മോശമാക്കിയില്ല. 107/1 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ അവര്‍. തുടര്‍ന്നെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതിനാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കന്‍ നിരയില്‍ ത്രിസര പെരേര അഞ്ചും ധനഞ്ജയ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ന് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ സാധ്യതകള്‍ തുലാസിലാകും. ആദ്യ മത്സരത്തില്‍ അവര്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു.

Latest