Connect with us

Kerala

അഭിമന്യു വധം: എട്ട് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ എട്ട് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പവര്‍ത്തകര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം, ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവങ്ങളിലും അറിയിപ്പ് നല്‍കി.

കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍. കേസില്‍ പിടിയിലായവരുടെ പങ്കാളിത്തം തെളിയിക്കുന്ന കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

Latest