Connect with us

Gulf

ദുരിതം അനുഭവിക്കുന്നവന്‌ കൈത്താങ്ങാകുക: ഐസിഎഫ് വെല്‍ഫയര്‍ വര്‍ക്ക് ഷോപ്പ്

Published

|

Last Updated

ദമ്മാം: ദുരിതം അനുഭവിക്കുന്നവന്‌ കൈത്താങ്ങാവുക എന്നത് ഏറ്റവും ഉദാത്തമായ മാനുഷിക ബോധമാണെന്നും അതില്‍ ജാതിയുടെയോ മതത്തിന്റയോ വേര്‍തിരിവില്ലെന്നും എല്ലാവരിലേക്കും സേവന ദൗത്യവുമായി കടന്നു ചെല്ലണമെന്നും കോഴിക്കോട് സഹായി വാദിസലാം ജനറല്‍ സിക്രട്ടറി അബ്ദുല്ല സഅദി ചെറുവാടി.

സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ കേവലം പ്രകടനാത്മതയില്‍ ഒതുങ്ങരുതെന്നും അത്യന്തിക ലക്ഷ്യം ദൈവ പ്രീതിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി സംഘടിപ്പിച്ച വെല്‍ഫയര്‍ വര്‍ക്ക് ഷോപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ സി എഫ് നാഷനല്‍ സംഘടനാകാര്യ സിക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കോയ സഖാഫി അധ്യക്ഷത വഹിച്ചു.
പ്രവാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്ന വിഷയത്തില്‍ ഷൗക്കത്ത് മിസ്ബാഹിയും സംശയ നിവാരണത്തിന് അബ്ദുല്‍കരീമും നേതൃത്വം നല്‍കി. സലിം പാലച്ചിറ, മുഹമ്മദ് കുഞ്ഞി അമാനി, അന്‍വര്‍ കളറോഡ് സംസാരിച്ചു.