Connect with us

National

ഗോവയില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം; സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണറെ കണ്ടു

Published

|

Last Updated

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എയിംസില്‍ ചികിത്സയിലായിരിക്കുകയും ബി ജെ പി- എം ജി പി സഖ്യത്തില്‍ വിള്ളല്‍ ദൃശ്യമാകുകയും ചെയ്ത സാഹചര്യത്തില്‍ ഗോവയില്‍ അപ്രതീക്ഷിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹ കണ്ടു. 14 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 16 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 14ഉം. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാര്‍ട്ടികളെ സ്വാധീനിച്ച് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു. മൂന്ന് എം എല്‍ എമാര്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും കാരുണ്യത്തിലാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഏതാനും സ്വതന്ത്ര അംഗങ്ങളും സര്‍ക്കാറിനെ പിന്തുണച്ചു. പ്രതിരോധ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് പരീക്കറെ കൊണ്ടുവന്നതോടെയാണ് സഖ്യം രൂപവത്കൃതമായത്.

Latest