Connect with us

Gulf

ആദര സംഗമം സംഘടിപ്പിച്ചു

Published

|

Last Updated

മക്ക : വിശുദ്ധ ഭൂമിയില്‍ ഹജ്ജ് സേവനരംഗത്ത് പ്രവര്‍ത്തിച്ച വളണ്ടീയര്‍മാരെ ആര്‍ എസ് സി ഹജ്ജ് വളണ്ടീയര്‍ കോറിന്റെ നേത്രത്വത്തില്‍ ആദരിച്ചു .സിത്തീന്‍ അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആദര സംഗമം ആര്‍ എസ് സി സൗദി വെസ്റ്റ് നാഷനല്‍ കണ്‍വീനര്‍ സല്‍മാന്‍ വെങ്ങളം ഉല്‍ഘാടനം ചെയ്തു. ഹജ്ജ് സേവനരംഗത്ത് സജീവമായ വളണ്ടീയര്‍മാര്‍ അതില്‍ നിന്നും ലഭിച്ച ആവേശവും സേവനമനോഭാവവും ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ തയ്യാറാവണമെന്ന് അദ്ദേഹം വളണ്ടീയര്‍മാരെ ഓര്‍മിപ്പിച്ചു.രക്ഷാധികാരി ടി എസ് ബദറുദ്ധീന്‍ തങ്ങള്‍അധ്യക്ഷത വഹിച്ചു .ഷാഫി ബാഖവി ആദര പ്രഭാഷണം നടത്തി വളണ്ടീയര്‍മാര്‍ക്കുള്ളസര്‍ട്ടിഫിക്കറ്റുകള്‍ ഐ സി എഫ്, ആര്‍ എസ് സി നേതാക്കള്‍ വിതരണം ചെയ്തു.

മികച്ച വളണ്ടീയര്‍മാരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കുഞ്ഞപ്പു ഹാജി, ഉസ്മാന്‍ കുറുകത്താണി, അഹമ്മദ് സഈദ്, സിറാജ് വില്യാപ്പള്ളി, കബീര്‍ പറമ്പില്‍ പീടിക, എന്നിവര്‍ പ്രസംഗിച്ചു .അഷ്‌റഫ് പേങ്ങാട്, ശരീഫ് കുനിയില്‍, ഷുഹൈബ് പുത്തന്‍പള്ളി, ഖയ്യൂം ഖാദിസിയ്യ, നാസര്‍ തച്ചോന്‍പൊയില്‍ എന്നിവര്‍ സംബന്ധിച്ചു .ക്യാപ്റ്റന്‍ മുസ്തഫ കാളോത്ത് സ്വാഗതവും ശറഫുദ്ധീന്‍ വടശ്ശേരി നന്ദിയും പറഞ്ഞു