Connect with us

Kerala

സാലറി ചലഞ്ച് :ബേങ്ക് ജപ്തിപോലെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പ്രളയക്കെടുതിയുടെ പേരില്‍ ദേവസ്വം ബോര്‍ഡിലെ ജവനക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി. ബേങ്കുകള്‍ ജപ്തി ചെയ്യുന്നത് പോലെയല്ല ജീവനക്കാരില്‍നിന്നും ശമ്പളം പിടിക്കേണ്ടതെന്നും കോടതി പറഞ്ഞു.

സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും നിര്‍ബന്ധിത പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത പണപ്പിരിവെന്ന് ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Latest