Connect with us

Kerala

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ ; കായികമേള തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം കണ്ണൂരും

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആഘോഷങ്ങളില്ലാതെ ആലപ്പുഴയില്‍ത്തന്നെ നടത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടക്കും. എല്ലാ മേളകളിലും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉള്‍പ്പെടെ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു .

ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെങഅകിലും വിദ്യാര്‍ഥികള്‍ക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളില്‍ ഭക്ഷണം കുടുംബശ്രീ യൂണിറ്റുകള്‍ വഴി എത്തിക്കും. ഗ്രേസ് മാര്‍ക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. പരമാവധി ലൈറ്റുകള്‍ കുറച്ച് മത്സരം രാത്രിയിലേക്കു നീളുന്നത് ഒഴിവാക്കും. എല്‍പി, യുപി വിഭാഗത്തില്‍ സ്‌കൂള്‍ തലത്തില്‍ വരെ മത്സരങ്ങള്‍ നടത്തും.ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു