Connect with us

National

പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചു; പാദപൂജയില്‍ തെറ്റില്ലെന്ന് എംപി

Published

|

Last Updated

ഗൊഡ്ഡ: ബിജെപിയുടെ പൊതുപരിപാടിക്കിടെ എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിക്കുന്ന ബെജെപി പ്രവര്‍ത്തകന്റ വീഡിയോ വൈറലാകുന്നു. ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഗൊഡ്ഡ എംപി നിഷികാന്ത് ദുബേയുടെ കാല്‍ പരന്ന പാത്രത്തില്‍വെച്ച് കഴുകിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ പിന്നീട് പാത്രത്തിലെ ആ വെള്ളം കുടിക്കുകയായിരുന്നു. ഈ സമയം പവന്‍ ഭായ് സിന്ദാബാദ് എന്ന് അനുയായികള്‍ മുദ്രാവാക്യം മുഴക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ദുബേ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയനായെങ്കിലും സംഭവത്തില്‍ തെറ്റില്ലെന്ന നിലപാടില്‍ നിലയുറപ്പിച്ചു. മഹാഭാരത കഥകളില്‍ പാദപൂജയെക്കുറിച്ച് പറയുന്നുണ്ടെന്നും അതിനാല്‍ ഇതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.