Connect with us

National

കര്‍ണാടകയില്‍ പെട്രോള്‍ , ഡീസല്‍ വില രണ്ട് രൂപ വീതം കുറക്കും

Published

|

Last Updated

ബെംഗളുരു: ഇന്ധ വില കുതിച്ചുയരവെ കര്‍ണാടകയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില ലിറ്ററിന് രണ്ട് രൂപ വീതം കുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

നികുതി കുറക്കുന്നതിലൂടെ ഇന്ധന വിലയില്‍ കുറവു വരുത്താനാകുമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ കരുതുന്നത്. ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരാനായി പെട്രോള്‍ , ഡീസല്‍ വിലയില്‍ രണ്ട് രൂപ വീതം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കല്‍ബുര്‍ഗയില്‍വെച്ച് കുമാരസ്വാമി പറഞ്ഞു. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിറകെയാണ് കര്‍ണാടകയും ഇന്ധന വിലയില്‍ കുറവ് വരുത്തുന്നത്.

Latest