Connect with us

Kerala

ചാരക്കേസ്: തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും-മറിയം റഷീദ

Published

|

Last Updated

ചെന്നൈ:ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയം റഷീദ. കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് മാലി ദ്വീപ് സ്വദേശിയായ ഇവര്‍. കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും റഷീദ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കസ്റ്റഡിയില്‍വെച്ച് താന്‍ ക്രൂരമര്‍ദനത്തിനിരായയി. തന്നെ കേസില്‍പ്പെടുത്തിയത് അന്വേഷണ സംഘത്തലവനായ സിബി മാത്യൂസ് , സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ എന്നിവരാണ് . ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കും. ഐബിയിലെ ചില ഉദ്യോഗസ്ഥരും തന്നെ മര്‍ദിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ പേരറിയില്ല. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജെയിന്‍ കമ്മറ്റി മുമ്പാകെ മൊഴി നല്‍കുന്നത് നിയമോപദേശം ലഭിച്ച ശേഷം മാത്രമായിരിക്കുമെന്നും റഷീദ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട

---- facebook comment plugin here -----

Latest