Connect with us

Kerala

പികെ ശശിക്കെതിരായ അന്വേഷണം അവസാന ഘട്ടത്തില്‍; കമ്മീഷന്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും

Published

|

Last Updated

പാലക്കാട്: പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പാര്‍ട്ടി അന്വേഷണം അവസാനഘട്ടത്തില്‍. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നാണറിയുന്നത്.

അന്വേഷണ കമ്മീഷന്‍ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ മൊഴിയെടുക്കുകയും ശശിയുടെ വിശദീകരണം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ശശിക്ക് തെറ്റിപറ്റിയെന്നാണ് കമ്മീഷന്‍ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഈ മാസം മുപ്പത്, ഒന്ന് തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമതി ശശിക്കുള്ള അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കും.

---- facebook comment plugin here -----

Latest