Connect with us

National

ട്രെയിനി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടറെ പഞ്ഞിക്കിട്ട് നഴ്‌സുമാര്‍- വീഡിയോ

Published

|

Last Updated

പാറ്റ്‌ന: ബിഹാറില്‍ ട്രയിനി നഴ്‌സുമാരെ ഉപദ്രവിച്ച ഡോക്ടറെ വളഞ്ഞിട്ട് കൈകാര്യം ചെയ്ത് നഴ്‌സുമാര്‍. ബിഹാര്‍ കതിഹാറില്‍ ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോക്ടറാണ് നഴ്‌സുമാര്‍ കൈകാര്യം ചെയ്തത്. ചെരുപ്പൂരിയുള്ള നഴ്‌സുമാരുടെ ആക്രമണത്തില്‍ ഡോക്ടര്‍ നിലതെറ്റി വീണു. വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ട്രെയിനിംഗ് സമയത്താണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെ നഴ്‌സുമാര്‍ സിവില്‍ സര്‍ജന് പരാതി നല്‍കി. നേത്രരോഗ വിദഗ്ധനെ വിളിപ്പിച്ച് സംഭവത്തെ ചോദിക്കവേ മുറിയിലേക്ക് അറുപതോളം നഴ്‌സുമാര്‍ എത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. ഡോക്ടറെ രക്ഷപ്പെടുത്താന്‍ ഒരാള്‍ ശ്രമിച്ചെങ്കിലും നഴ്‌സുമാരെ കൂട്ടഅടിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.