Connect with us

Kerala

പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

Published

|

Last Updated

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരം തുടങ്ങുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ ഇവര്‍ സമരം ആരംഭിക്കും.

ജനങ്ങളിലാണ് പ്രതീക്ഷയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ കത്തോലിക്കാ സഭയിലെ പിതാക്കന്മാര്‍ വായ തുറക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ കത്തോലിക്കാ സഭയിലെ അംഗങ്ങളാണ്. സഭാ പിതാക്കന്മാരുടെ മൗനമാണ് ഞങ്ങളുടെ വേദനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമരത്തിന് പിന്തുണയര്‍പ്പിച്ച് നൂറ് കണക്കിന് ആളുകളാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തുന്നത്.

Latest