Connect with us

Kerala

കുട്ടനാടന്‍ ബ്ലോഗും തീവണ്ടിയും ഇന്റര്‍നെറ്റില്‍; അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: പുതിയ മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ്, ടൊവിനോ തോമസ് നായകനായ തീവണ്ടി എന്നീ മലയാള സിനിമകളാണ് തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു. തമിഴ് ചിത്രങ്ങളായ യു ടേണ്‍, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളും സൈറ്റിലുണ്ട്. ദുബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.