Connect with us

Gulf

മരുഭൂമിയെ അറിയാനുള്ള ഒട്ടകയാത്ര; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

ദുബൈ: 11 ദിവസം നീളുന്ന അഞ്ചാമത് ഒട്ടകയാത്രയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 25 വരെയാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ (എച്ച്എച്ച്‌സി) സംഘടിപ്പിക്കുന്ന ഈ മരുഭൂമി യാത്ര.
500 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ എല്ലാ രാജ്യക്കാര്‍ക്കും പങ്കുചേരാം. മരുഭൂമിയുടെ ഉള്ളറകള്‍ അടുത്തറിയാനും ഗോത്രവര്‍ഗമായ ബദുക്കളുടെ ജീവിതവും സംസ്‌കാരവും മനസിലാക്കാനുമുള്ള അപൂര്‍വാവസരമായിരിക്കും ഇതെന്ന് എച്ച്എച്ച് സി ഡയറക്ടര്‍ ഹിന്ദ് ബിന്‍ ദിമൈതാന്‍ അല്‍ ഖാസ്മി പറഞ്ഞു.
കഴിഞ്ഞ തവണ മലയാളികളും പങ്കെടുത്തിരുന്നു. ഒട്ടകങ്ങള്‍, രാത്രി താമസത്തിനുള്ള തമ്പുകള്‍, ഭക്ഷണം എന്നിവ സംഘാടകര്‍ ഒരുക്കും. മെഡിക്കല്‍ സംഘവും ഉണ്ടായിരിക്കും. സഞ്ചാരികള്‍ക്ക് ഒട്ടകയാത്ര ചെയ്ത് മുന്‍പരിചയം വേണമെന്നില്ല. എന്നാല്‍, ദുബൈ അല്‍ഐന്‍ റോഡിലെ അല്‍ നഖ്‌റയിലെ ഒട്ടക വളര്‍ത്തുകേന്ദ്രത്തില്‍ നല്‍കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം; പ്രത്യേകിച്ച് ആദ്യമായി പങ്കെടുക്കുന്നവര്‍.

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ടുവരെയാണ് പരിശീലന പരിപാടി. എല്ലാ ദിവസവുമോ അനുയോജ്യമായ ദിവസങ്ങളിലോ പങ്കെടുക്കാം.
മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യക്കാരുള്‍പ്പെടുന്ന ഏഷ്യക്കാര്‍, യൂറോപ്പുകാര്‍, അറബികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. താത്പര്യമുള്ളവര്‍ ശിളീ@വവര.ഴീ്.മല എന്ന ഇ മെയിലില്‍ ബന്ധപ്പെടണം.