Connect with us

National

മഞ്ഞപ്പടയെ സച്ചിന്‍ കൈവിട്ടു; ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയതിന് സ്ഥിരീകരണം

Published

|

Last Updated

കൊച്ചി: കേരള ബ്ലാസ്റ്റേഴ്്‌സിന്റെ ഓഹരികള്‍ കൈമാറിയെന്ന കാര്യം സ്ഥിരീകരിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികളും വിറ്റുവെന്ന് സച്ചിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. 2014ലാണ് സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്ന് ഓഹരി വാങ്ങിയത്.

മെയ്മാസം നടന്ന കളിക്ക് മുന്നെ പിവിപി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചിരുന്നു. അതേ സമയം സച്ചിന്റെ ഓഹരികള്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനോട് ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ഹൈദ്രാബാദിലെ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് ബ്ലാസ്റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികളും.

Latest