Connect with us

Kerala

പാലക്കാട് കിണറ്റില്‍ വീണ രണ്ട് വയസുകാരനും രക്ഷിക്കാന്‍ ചാടിയ മുത്തച്ഛനും മരിച്ചു

Published

|

Last Updated

പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ രണ്ട് വയസുകാരനും രക്ഷിക്കാന്‍ ചാടിയ മുത്തച്ഛനും മരിച്ചു. ചെര്‍പ്പുളശ്ശേരില മോളൂര്‍ വാഴക്കാപറമ്പില്‍ ഖാലിദ്(60), പേരക്കുട്ടി ജാബിര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

കിണറിന്റെ ഗ്രില്ലിന് മുകളില്‍ കളിക്കവെയാണ് ജാബിര്‍ കിണറ്റില്‍ വീണത്. ഇത് കണ്ട് ഖാലിദ് രക്ഷിക്കാനായി കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.