Connect with us

National

മിശ്ര വിവാഹം ചെയ്ത യുവാവിനെ ഭാര്യക്ക് മുന്നില്‍ വെട്ടിക്കൊന്നു

Published

|

Last Updated

ഹൈദ്രാബാദ്: തെലുങ്കാനയില്‍ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു. പ്രണയ് കുമാര്‍ എന്ന യുവാവിനെയാണ് 21കാരിയായ ഭാര്യ അമ്യയത വര്‍ഷിണിയുടെ മുന്നില്‍വെച്ച് വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. ഗര്‍ഭിണിയായ അമ്യതയെ ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ടുപോയി തിരികെ വരവെയാണ് പിറകിലൂടെയെത്തിയ ആള്‍ പ്രണയിനെ വെട്ടിക്കൊന്നത്. ഇതു കണ്ട അമ്യത കുഴഞ്ഞു വീണു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നില്‍ തന്റെ പിതാവും അമ്മാവനുമാണെന്ന് അമൃത പോലീസിന് മൊഴി നല്‍കി. പ്രണയ് ഇതര ജാതിയില്‍പ്പെട്ട ആളായതിനാല്‍ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമൃത പറഞ്ഞു. സംഭവത്തില്‍ അമ്യതയുടെ പിതാവ് റാവുവിനേയും അമ്മാവന്‍ ശ്രാവണേയും പോലീസ് അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest